കാണാമുള്ളാൾ നീ ഉൾനീറും നോവാണനുരാഗം
നോവുമ്പോഴും തേനൂറും സുഖമാണനുരാഗം
എന്നിൽ നീ നിന്നിൽ ഞാനും പതിയെ പതിയെ
ഏറെദൂരെയെങ്കിൽ നീ എന്നുമെന്നെയോർക്കും
നിന്നരികിൽ ഞാനണയും കിനാവിനായ് കാതോർക്കും
പടരും സിരയിലൊരു തീയലയായ്...
കാണാമുള്ളാൾ നീ ഉൾനീറും നോവാണനുരാഗം
നീരണിഞ്ഞു മാത്രം വളരുന്ന വല്ലിപോലെ
മിഴിനനവിൽ പൂവണിയും വസന്തമാണനുരാഗം
തളരും വെറുതെയൊരു പാഴ്കുളിരായ്...
കാണാമുള്ളാൾ നീ ഉൾനീറും നോവാണനുരാഗം
നോവുമ്പോഴും തേനൂറും സുഖമാണനുരാഗം
എന്നിൽ നീ നിന്നിൽ ഞാനും പതിയെ പതിയെ